ഡോക്ടറുടെ മരണം: പ്രേരണ കുറ്റത്തിന് പ്രതിചേർത്തു

Written by Taniniram1

Published on:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ട‌റെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ഡോ. ഇ എ റുവെയ്‌സിനെ പോലീസ് പ്രതിചേർത്തു. ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. സുഹൃത്തായ ഡോ. ഇ എ റുവെയ്‌സ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

ഷഹന സുഹൃത്തായ ഡോക്‌ടറുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 150 പവനും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്‌ദാനത്തിൽ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്‌തത്‌ എന്നും കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാൻ വനിത ശിശുവികസന ഡയറക്‌ടർക്ക് ആരോഗ്യമന്ത്രി നിർ ദേശം നല്‌കിയിരുന്നു.

അതേസമയം ഡോ. ഇ എ റുവെയ്‌സിനെ പിജി ഡോക്ടർമാരുടെ സംഘടനയുടെ ഭാരവാഹി സ്ഥാനത്തു നിന്നും മാറ്റി അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന്; കെഎംപിജിഎ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നല്‌കുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂർത്തി യാകുന്നത് വരെ മുൻ വിധികൾ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ
കുറിപ്പിൽ ആവശ്യപ്പെട്ടു. ഡോക്ർ ഷഹനയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്ഥി കൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താ ക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഷഹനയുടെ മരണം വേദനാജനകമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനിടെ ഷഹനയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. “എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്’-” എന്ന് എഴുതിയിരിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്.

Related News

Related News

Leave a Comment