വയനാട്: ഡോക്ടർ അംബേദ്കർ പുരസ്കാരം വയനാട് സ്വദേശിനിയായ പൂർണിമയ്ക്ക് ലഭിച്ചു. ശ്രവ്യമാധ്യമ വിഭാഗത്തിലാണ് പുരസ്‌കാരം. പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് നൽകുന്നതാണ് പുരസ്കാരം.
ആദിവാസി ഭാഷയിൽ തന്നെ അവതരിപ്പിക്കുന്ന തുടിച്ചെത്തം പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്ത ഊരുവെട്ടം എന്ന പരിപാടിക്കാണ് പുരസ്കാരം ലഭിച്ചത്. പ്രോഗ്രാം പ്രൊഡ്യൂസർ പൂർണിമയാണ് പുരസ്കാരാർഹമായ റിപ്പോർട്ട് തയ്യാറാക്കിയത്.
15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ജനുവരി 10-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം ചെയ്യും.