Wednesday, April 2, 2025

വിഷു – റമദാൻ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Must read

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങൾക്ക് മുൻപായി ആളുകളുടെ കൈയിൽ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്. ആറുമാസത്തെ ക്ഷേമ പെൻഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്. നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും ഒടുവിലത്തേത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ വൈകുന്നത് സംബന്ധിച്ച് ഒട്ടേറെ വിമർശനങ്ങൾ സർക്കാരിനെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എൽ ഡി എഫ് സർക്കാരിനുണ്ടായിരുന്നു. ഇത് എൽ ഡി എഫ് യോഗങ്ങളിൽ ഉൾപ്പെടെ പലരും പങ്കുവച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ സമീപനമാണ്ക്ഷേമപെൻഷൻ വൈകാൻ കാരണമായത്.

See also  കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു;ആത്മഹത്യയെന്നു സംശയം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article