Thursday, April 10, 2025

2024 -25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തു

Must read

- Advertisement -

ശ്യാം വെണ്ണിയൂര്‍

തിരുവനന്തപുരം: കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ്‌ മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (KRMU) തിരുവനന്തപുരം(Thiruvananthapuram) ജില്ലയിലെ 2024-25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍(Ansalan) ഉദ്ഘാടനം ചെയ്തു. ജനുവരി 31ന് വൈകുന്നേരം എം എല്‍ എ യുടെ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ എം.എല്‍.എ കെ.ആര്‍.എം. യു ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണകുമാറിനും, ജില്ലാ ട്രഷറര്‍ ബിജുവിനും, മെമ്പര്‍ ശ്യാമിനും ഐഡി കാര്‍ഡ് അണിയിച്ച് ഐഡി വിതരണം നിര്‍വഹിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ അടിയുറച്ച്‌ പ്രവര്‍ത്തിച്ചു വരുന്ന ഭരണ സംവിധാനത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമായി ജനങ്ങളെ അറിയിക്കുകയെന്നതും ഭരണ നിര്‍വഹണത്തിലുണ്ടാകുന്ന തെറ്റുകള്‍ സധൈര്യം ചൂണ്ടിക്കാണിക്കുകയെന്നതും മാധ്യമ പ്രവര്‍ത്തകരുടെ പ്രധാന കര്‍ത്തവ്യമാണെന്നും എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം എല്ലാവരെയും അത്ഭുതപ്പെടെത്തുന്നുവെന്നും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ പിന്നീട് വസ്തുതാപരമല്ലാതാകുന്നുവെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തന രീതി ശരിയല്ലെന്നും വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിച്ച് മനസിലാക്കി സത്യം മാത്രം ജനങ്ങളില്‍ എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.

യഥാര്‍ത്ഥ പത്രപ്രവര്‍ത്തന രീതി എന്താണെന്ന് നമുക്ക് ചൂണ്ടിക്കാണിച്ചു തന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണെന്ന് എം എല്‍ എ ഓര്‍മ്മിപ്പിച്ചു. അതേസമയം സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ട സംരക്ഷണവും അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാകേണ്ടതാണെന്നും അതിനു വേണ്ട നടപടികള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം എല്‍ എ ആന്‍സലന്‍ ഉറപ്പു നല്‍കി,

ഉദ്ഘാടന പ്രസംഗത്തിന് ശേഷം കെ.ആര്‍.എം.യു ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ കെ.ആര്‍.എം.യു വിന്റെ ഇതുവരെയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയും സംസാരിച്ചു. സര്‍ക്കാര്‍ മുഖ്യധാര മാധ്യമ പ്രവര്‍ത്തര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കണമെന്നും അഭിപ്രായപ്പെട്ടു.

പ്രസ്തുത ചടങ്ങില്‍ ജില്ലാ സെക്രട്ടറിമാരായ ഷിജികുമാർ, സതീഷ്‌ കമ്മത്ത്, ജില്ലാ ട്രഷറര്‍ ബിജു, ജില്ലാ പി ആര്‍ ഓ ബാദുഷ, മെമ്പര്‍ ശ്യാം എന്നിവര്‍ പങ്കെടുത്തു.

See also  കുട്ടാടൻ പാടത്ത് ഞാറുനടീൽ ഉത്സവം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article