Friday, July 11, 2025

വികസനരേഖ പ്രകാശനം ചെയ്തു

Must read

- Advertisement -

നവ കേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നതിനായി പുതുക്കാട് മണ്ഡലം സംഘാടകസമിതി തയ്യാറാക്കിയ വികസനരേഖ കെ.കെ. രാമചന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു.

കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും ഭാവി പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങളും അടങ്ങിയ വികസന രേഖയാണ് പ്രകാശനം ചെയ്തത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, നവകേരള സദസ്സ് പുതുക്കാട് മണ്ഡലം കോഡിനേറ്റർ ഡെപ്യൂട്ടി കലക്ടർ ഡോ.എം.സി. റെജിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

See also  വീണ്ടും നിപ്പ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article