9-ാം ക്ലാസുകാരി ദേവതീര്‍ത്ഥ ചികിത്സയിലിരിക്കെ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : നാദാപുരത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ദേവതീർത്ഥ (14) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

രണ്ടുദിവസം മുൻപ് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

See also  പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ഹസന്‍കുട്ടി എന്ന കബീര്‍ ; പ്രതിക്കെതിരെ നിരവധി പോക്‌സോ കേസുകള്‍

Leave a Comment