അമൃതം പൊടിയിൽ ചത്ത പല്ലി

Written by Taniniram1

Published on:

തൃശൂർ: അങ്കണവാടിയിൽ കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി.
പോത്തൻകോട് പണിമൂല 53 നമ്പർ അങ്കണവാടിയിൽ നിന്നു പണിമൂല സ്വദേശി രതീഷ് കുമാർ-ആതിര ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞിന് നൽകിയ പാക്കറ്റിലെ അമൃതം പൊടിയിലാണ് ചത്തു ദ്രവിച്ചു തുടങ്ങിയ നിലയിൽ പല്ലിയെ കണ്ടത്. ചത്ത എലിയും മുൻപ് അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന അമൃതം പൊടിയിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് അങ്കണവാടി വഴി അമൃതം( Amrutham )പൊടി വിതരണം ചെയ്തു വരുന്നത്. സമാന സംഭവങ്ങൾ അടിക്കടി ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഐ സി ഡി എസ് പ്രോജക്ടും (ICDS Project)അങ്കണവാടിയുടെ അതത് പഞ്ചായത്ത് തല ആരോഗ്യ വിഭാഗവും ഈ സംഭവങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

See also  വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപ്പന്തലൊരുക്കി തൃശ്ശൂർ കോർപ്പറേഷൻ

Related News

Related News

Leave a Comment