കൊച്ചി : എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കരുവന്നൂർ കേസുമായി ബന്ധപ്പെട്ട രേഖകൾ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇഡി പിടിച്ചെടുത്ത ഒറിജിനൽ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം അനിശ്ചിതമായി ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Related News