Home KERALA സിപിഎം നേതാവിന്റെ കൊലപാതകം: വ്യക്തി വൈരാ​ഗ്യം കാരണം; പ്രതി കുറ്റം സമ്മതിച്ചു

സിപിഎം നേതാവിന്റെ കൊലപാതകം: വ്യക്തി വൈരാ​ഗ്യം കാരണം; പ്രതി കുറ്റം സമ്മതിച്ചു

0
സിപിഎം നേതാവിന്റെ കൊലപാതകം: വ്യക്തി വൈരാ​ഗ്യം കാരണം; പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട് (Kozhikode) കൊയിലാണ്ടി (Koyilandy) യിൽ സിപിഎം (CPM) പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാ​ഗ്യം കാരണം. സംഭവത്തിൽ സിപിഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് ആണ് കസ്റ്റഡിയിൽ ഉള്ളത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പാർട്ടിക്കകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണം. കൊല നടത്തിയത് തനിച്ചാണെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി പത്ത് മണിയോടെ പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു.

സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here