Thursday, May 29, 2025

സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Must read

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപി ഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് വി.വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ.എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. എറണാകുളത്ത് കെ.ജെ ഷൈന്‍ ടീച്ചറാണ് സ്ഥാനാര്‍ത്ഥി. വടകരയില്‍ കെ.കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം.വി ജയരാജന്‍, കാസര്‍കോട് എം.വി ബാലകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എ.വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ.എം ആരിഫ്, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, ആറ്റിങ്ങലില്‍ വി.ജോയ്, കൊല്ലത്ത് എം.മുകേഷ്, പത്തനംതിട്ടയില്‍ ടി.എം തോമസ് ഐസക്, ആലത്തൂരില്‍ കെ.രാധാകൃഷ്ണന്‍ എന്നിവരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.

See also  കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി യുടെ ഉത്തരവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article