തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിൽ ജില്ലയിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. ഒരിടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത്. ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കൊവിഡ് ബാധ കൂടുതൽ. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
Related News