- Advertisement -
തൃശൂർ :ചന്ദ്രബോസ് കൊലക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് തൃശൂർ ഉപഭോക്തൃകോടതിയുടെ സമൻസ്. ജയിൽ ഡിജിപി മുഖേന സമൻസ് അയക്കാനാണ് ഉത്തരവ്. നിഷാമിന്റെ സ്ഥാപന മാനേജർക്കും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തൊടുപുഴ മുട്ടം സ്വദേശി നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ് കിങ്ങ് സ്പേസസ് ബിൽഡേർസ് മാനേജിങ്ങ് ഡയറക്ടറായ അന്തിക്കാട് പടിയം അടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാമിനെതിരെയും കിങ്ങ് സ്പേസസ് ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി.ചന്ദ്രശേഖരനെതിരെയും തൃശൂർ ഉപഭോക്തൃ കോടതി നടപടിക്ക് ഉത്തരവിട്ടത്.