Friday, April 4, 2025

ദേശീയ പതാകയെ അപമാനിച്ചതാര്?

Must read

- Advertisement -

ദേശീയ പതാകയെ അപമാനിച്ചതിന് സിപിഎം അനുകൂല സംഘടനക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. അശോക ചക്രമില്ലാതെ രൂപമാറ്റം വരുത്തി ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടത് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെയാണ് ആരോപണം. ബിജെപി അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാറാണ് ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് .

ഫ്ലാഗ് കോഡ് ലംഘനം നടത്തിയ സംഘടനക്ക് സർക്കാർ നൽകുന്ന എല്ലാ അംഗീകാരവും ആനുകൂല്യങ്ങളും റദ്ദാക്കി ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇടയ്ക്കിടെ സർവീസ് സംഘടനകൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന ഇടത് അനുകൂല സംഘടന വിഘടനവാദ വിഭാഗമായി പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും പരാതിയിൽ ഉയർത്തുന്നു.

See also  വിദേശപഠനം; ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article