റൂഫ് ടൈലുകൾ വിരിക്കൽ: കോടതി വിധിച്ച നഷ്ടം നൽകിയില്ല; ടൈൽ നിർമ്മാതാവിന് വാറണ്ട്

Written by Taniniram1

Published on:

തൃശൂർ: ഉപഭോക്തൃ കോടതി വിധിച്ചനഷ്ടം നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്‌ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ എൻ എസ് ഷിജോയ് ഫയൽ ചെയ്‌ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്‌ ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വാറണ്ട് അയക്കുവാൻ ഉത്തരവായത്.

ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തിക നഷ്‌ടങ്ങൾക്ക് പരിഹാരമായി 1,00,000 രൂപയും, മാനസിക നഷ്ടത്തിന് പരിഹാരമായി 25,000 രൂപയും, ചെലവിലേക്ക് 10,000 രൂപയും, ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാനാണ് കോടതി വിധിച്ചത്.

തുടർന്ന് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമ പ്രകാരം ഹർജി ഫയൽചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നാൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക്അധികാരമുണ്ട്.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

Related News

Related News

Leave a Comment