Monday, August 11, 2025

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

Must read

- Advertisement -

പത്തനംതിട്ട : കോൺഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ എം.ജി. കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു കണ്ണൻ. രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗവുമായി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറാണ്. ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്.

See also  കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article