മാനവീയം വീഥിയില്‍ സംഘര്‍ഷം…

Written by Taniniram1

Published on:

തിരുവനന്തപുരം| മാനവീയം വീഥിയില്‍ ഇന്നലെ രാത്രി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് ഏറ്റുമുട്ടിയത്. ആല്‍ത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പോലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പോലിസ് കസ്റ്റഡിയിലെടുത്തു.

മാനവീയം വീഥിയില്‍ സംഘര്‍ഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നൈറ്റ് ലൈഫില്‍ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതല്‍ ജാഗ്രതയ്ക്കായി ഒറ്റയടിക്ക് അഞ്ച് തീരുമാനങ്ങളാണ് പോലീസ് കൈക്കൊണ്ടിരിക്കുന്നത്.

റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും, ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന ഉണ്ടാകും, രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ 11 മണിക്ക് ശേഷം മാനവീയം വീഥിയില്‍ നിയോഗിക്കും, സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും, മാനവീയം വീഥിയില്‍ കൂടുതല്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കും തുടങ്ങിയവയായിരുന്നു അഞ്ച് തീരുമാനങ്ങള്‍. എന്നാല്‍ നിയന്ത്രണവും പരിശോധനയും കടുപ്പിക്കുമെങ്കിലും പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് കമ്മീഷണര്‍ നല്‍കുന്ന ഉറപ്പ്.

See also  2.69 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവ്

Related News

Related News

Leave a Comment