കേരളം സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : സംഘർഷം

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും (വിസി) സംഘടനകളും തമ്മിൽ തർക്കം. വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയാണ്.

കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫല പ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വിസിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.

രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫിസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടെയും കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും ആവശ്യം.

ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. സർവകലാശാലയിൽനിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ ഖരാവോ ചെയ്യുകയാണ് നിലവിൽ പ്രതിഷേധക്കാർ. വിസിയെ സർവകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്

See also  മറിയക്കുട്ടിക്കു ഒന്നും ഒരു പ്രശ്നമല്ല….

Leave a Comment