കൊച്ചി : പ്രധാനമന്ത്രിയെയും (Narendra Modi) രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്ന് പരാതി. ഹൈക്കോടതി (High Court Kerala) ജീവനക്കാര്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് പരാതി. ഭാരതീയ അഭിഭാഷക പരിഷത്തും ലീഗല്‍ സെല്ലുമാണ് പരാതി നല്‍കിയത്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാര്‍ ‘വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ’ എന്ന നാടകം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും (Supreme Court Chief Justice) കേന്ദ്ര നിയമ മന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി നല്‍കിയത്.
രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
പാരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടി. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്. ഒരു മണിക്കൂര്‍ നീളമുളള നാടകത്തില്‍ ഒന്‍പതുമിനിറ്റോളം പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാണ് പരാതി.