Saturday, April 12, 2025

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ പരാതി

Must read

- Advertisement -

നവ കേരള സദസിൻ്റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്ക് കമൻ്റിട്ട മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത്‌ അംഗം കുമ്മിൾ ഷമീറിന്റേതാണ് പരാതി.

നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് കമൻ്റ് എന്ന് ആരോപണം. ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലൈൻ്റ് അതോറിറ്റി എന്നിവർക്കും പരാതി നൽകി. ഐപിസി 504, 153 , 153 A എന്നീ വകുപ്പുകൾ ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം. വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

കൊല്ലം കടയ്ക്കലിൽ നവകേരള സദസ്സിന്റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. പരാതി കൊടുത്ത കുമ്മിൾ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ കമന്റ്‌ ആയിട്ടായിരുന്നു ഇയാളുടെ വെല്ലുവിളി. വിവാദമായതിന് പിന്നാലെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കൽ സ്വദേശിയാണ് ഗോപീകൃഷ്ണൻ എം എസ്.

See also  ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article