- Advertisement -
കുറവിലങ്ങാട്: സഹോദരനെ സ്‌കൂളിലേക്കു യാത്രയാക്കാന്‍ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദില്‍ അച്ഛനു മുന്നില്‍ സ്‌കൂള്‍ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കല്‍ മിഥുന്‍ ജെ.പാറയ്ക്കല്‍ ലിന്‍ഡ ദമ്പതികളുടെ മകള്‍ ജൂവല്‍ അന്ന മിഥുന്‍ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. സംസ്‌കാരം ഇന്നു 11നു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.
എഞ്ചിനീയറായ മിഥുന്‍ കുടുംബത്തോടൊപ്പം ഹബ്‌സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകന്‍ ജോര്‍ജിനെ ബസ് കയറ്റി വിടാന്‍ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാന്‍ വന്ന ജൂവല്‍ സഹോദരന്‍ ബസില്‍ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോള്‍ ഇതേ ബസിന്റെ അടിയില്‍പെടുകയായിരുന്നെന്നാണ് വിവരം.