Thursday, April 3, 2025

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുട്ടിക്ക് ക്രൂരമർദ്ദനം

Must read

- Advertisement -

എറണാകുളം: കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് പന്തെടുക്കാൻ പോയ അഞ്ചാം ക്ലാസുകാരന് ക്രൂരമർദനം. പൂണിത്തുറ വളപ്പിക്കടവ് സ്വദേശിയായ പത്തുവയസുകാരന്‍ നവീനാണ് വീട്ടുടമയായ ബാലന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കുട്ടിയുടെ ഇടതുകാലിലെ എല്ലില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. പന്തെടുക്കാനെത്തിയപ്പോള്‍ വീട്ടുടമ പൈപ്പ് കൊണ്ട്‌ നവീനിന്റെ മുതുകിലും കാലിലും അടിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുകയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവീനെ ഇന്ന് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കുട്ടിയുടെ മൊഴി എടുത്ത ശേഷമേ കേസ് എടുക്കകയുള്ളൂ എന്നാണ് മരട് പോലീസിന്‍റെ പ്രതികരണം.

See also  കേരളാ ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article