Thursday, April 3, 2025

പീഡനപ്രതി അൾത്താരയിൽ.

Must read

- Advertisement -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ പരുമല പെരുനാളിന് കുര്‍ബാന അര്‍പ്പിക്കാന്‍ അള്‍ത്താരയില്‍ എത്തി. നിരണം ഭദ്രാസനത്തില്‍പെട്ട് ഫാദര്‍ സ്ലോമോ ഐസക് ജോര്‍ജ്ജ് പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ – സാക്രമെന്റോയില്‍ വച്ച് മലയാളിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്ലോമോ ജോര്‍ജ്ജിനെ വൈദിക ചുമതലകളില്‍ നിന്ന് സഭ വിലക്കിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഇയാള്‍ ഒക്ടോബര്‍ 31ന് നടന്ന കുര്‍ബാനയില്‍ ചെങ്ങന്നൂര്‍ ബിഷപ്പ് മാത്യൂസ് മാര്‍ തിമോഥിയോസിനൊപ്പം പങ്കെടുത്തത്. യുഎസിലെ നാഷണല്‍ സെക്‌സ് ഒഫെന്‍ഡര്‍ രജിസ്ട്രിയില്‍ ഇയാളുടെ പേരും പടവും പ്രസിദ്ധീകരിച്ചത് ഇപ്പോഴുമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബിഷപ്പിനൊപ്പം ആരാധനയില്‍ പങ്കാളിയായത്.

See also  തെങ്ങിന് ഇൻഷുറൻസ് പദ്ധതി; പരിരക്ഷ രണ്ട് ശതമാനത്തിൽ താഴെ മാത്രം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article