നവ കേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. എറണാകുളത്ത് നിന്ന് വൈപ്പിൻ ഭാഗത്തേയ്ക്കാണ് യാത്ര ചെയ്തത്.വാട്ടർ മെട്രോ പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതി ആണ്. കൊച്ചി മെട്രോ എം. ഡി. ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയോടൊപ്പം യാത്രയിൽ പങ്കുചേർന്നു.
ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തുകയും ചെയ്യുന്നു.