Wednesday, April 9, 2025

മോഷണം തടയാൻ ക്യാമറ; ക്യാമറയും ഭണ്ഡാരവും കവർന്ന് മോഷ്ടാക്കൾ

Must read

- Advertisement -

തൃശൂർ: സിസിടിവിയടക്കം കവരുന്ന മോഷ്ടാക്കൾ ചേർപ്പിൽ വീണ്ടും സജീവം. പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ സിസിടിവി ക്യാമറയും ഭണ്ഡാരവും കഴിഞ്ഞദിവസം മോഷ്‌ടാക്കൾ കവർന്നു.

അഞ്ച് ക്യാമറകളിൽ ഒരെണ്ണമാണ് മോഷണം പോയത്. എന്നാൽ മറ്റ് ക്യാമറകളിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ രണ്ടരയ്ക്കാണ് മോഷണം നടന്നത്. തൊട്ടടുത്ത സ്വകാര്യ പറമ്പിൽ നിന്ന് ചുറ്റമ്പലത്തിൻ്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അമ്പലത്തിൽ പ്രവേശിച്ചത്. മുഖം തുണികൊണ്ട് മറച്ച രണ്ടുപേരാണ് ദൃശ്യത്തിലുള്ളത്. ഭണ്ഡാരം കാണുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ അഴിച്ചെടുത്ത ശേഷമാണ് ഭണ്ഡാരം കുത്തിത്തുറന്നത്. ക്ഷേത്രഭാരവാഹികൾ ചേർപ്പ് പോലീസിൽ പരാതി നൽകി.

ഈയിടെ ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ നിന്ന് 1.53 ലക്ഷം രൂപയും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു. നാളുകൾക്കു മുൻപ് പൂച്ചിന്നിപ്പാടത്ത് പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് അരലക്ഷം രൂപയുടെ സാധനങ്ങളും പച്ചക്കറിക്കട, മീൻകട എന്നിവിടങ്ങളിൽ നിന്ന് പണവും കവർന്നിരുന്നു. പൂച്ചിന്നി പാടത്തു കവർച്ച നടന്ന രാത്രി സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് മൂന്ന് യുവാക്കളെയാണ്.

See also  ആനാപ്പുഴയിൽ നിന്ന് ഇനി ഫ്രഷ് മീൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article