Wednesday, April 2, 2025

അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ പരസ്യമായ മർദ്ദനം; സിദ്ധാർഥന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു

Must read

- Advertisement -
  • അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് കൊണ്ട് വന്ന് ചോദ്യം ചെയ്യൽ
  • പരസ്യമായ മർദ്ദനം
  • മർദിക്കുന്നതു കാണാൻ മറ്റു വിദ്യാർത്ഥികളെ ചുറ്റും കൂട്ടി
  • സിദ്ധാർഥ് അനുഭവിച്ച പീഡനം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നത്

പൂക്കോട്(Pookode) വെറ്ററിനറി സർവകലാശാല(veterinary university) വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ(J S Sidharth) മരണവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന നടന്നതായി സിബിഐ (CBI)സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു . സിദ്ധാർഥനെ അതിക്രൂരമായി മർദിച്ചെന്നും ഹോസ്റ്റൽ നടുമുറ്റത്ത് എല്ലാവരും നോക്കി നിൽക്കെ വിചാരണയ്ക്ക് വിധേയനാക്കിയെന്നും ഹൈകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.മർദ്ദനവും അപമാനവും ഏറ്റുവാങ്ങിയ സിദ്ധാർഥിന് വൈദ്യസഹായം പോലും നിഷേധിച്ചതായി സിബിഐ വ്യക്തമാക്കി .

അതിക്രൂരം മർദ്ദനം…

ഹോസ്റ്റലിൽ സിദ്ധാർഥ് അനുഭവിച്ചത്‌ അതിക്രൂര മർദ്ദനമെന്ന് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ലെറ്റർ ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവ ഉപയോഗിച്ച് മർദിക്കുകയും , കൂടാതെ പലവട്ട൦ മുഖത്തടിക്കുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിലെ നടുമുറ്റത്ത് കൊണ്ട് വന്ന ശേഷമാണ് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തത്. ഇത് കാണാനായി മറ്റു വിദ്യാർത്ഥികളെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.മർദ്ദനത്തിനിടെ സിദ്ധാർഥ് എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ പ്രതികൾ തള്ളി താഴെയിട്ടു. മരിക്കുന്നതിന്റെ തലേ ദിവസം സിദ്ധാർഥ് ഭക്ഷണ൦ കഴിച്ചിരുന്നില്ല.
ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 .30 നു ഡോർമിറ്ററിയുടെ ബാത്റൂമിലേക്ക് പോയ സിദ്ധാർഥ് തന്റെ ടവൽ എടുത്തു തരാൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സഹപാഠി ടവൽ കൈമാറുകയും സിദ്ധാർഥ് ബാത്റൂമിലേക്ക് പോകുകയും ചെയ്തു. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്റൂമിന്റെ ഗ്രില്ലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

പ്രതികൾ ആരൊക്കെ…

പ്രതികളായ കെ.അഖിൽ, ആർ.എസ്.കാശിനാഥൻ, അമീൻ അക്ബറലി, കെ.അരുൺ, സിൻജോ ജോൺസൺ,എൻ.ആസിഫ് ഖാൻ, അമൽ ഇഹ്സാൻ, ജെ.അജയ്, എ.അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി.ആദിത്യൻ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, എസ്.ഡി.ആകാശ്, എസ്.അഭിഷേക്, ആർ.ഡി.ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ താന്നിക്കോട്, വി.നസീഫ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത് . ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനൽ ഗൂഢാലോചന കുറ്റം തുടങ്ങിയവ സംബന്ധിച്ച ഐപിസി വകുപ്പുകൾ, റാഗിങ് നിരോധന നിയമം പ്രകാരമുള്ള വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

See also  സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article