ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ വിതരണ സമയത്തിൽ മാറ്റം

Written by Taniniram1

Published on:

ഗുരുവായൂർ: ഗുരുവായൂർക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളുടെ പ്രസാദം ലഭിക്കുന്ന സമയത്തിൽ മാറ്റം. മലർ, പഴം, പഞ്ചസാര, വെള്ളനിവേദ്യം, ത്രിമധുരം പാൽപ്പായസം എന്നിവ ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ. അപ്പം, അവിൽ, വെണ്ണ, കളഭം അത്താഴപൂജയ്ക്ക് ശേഷം രാത്രി 8:30 മുതൽ 9 വരെ.
ത്രിമധുരം, പാലട, പ്രഥമൻ, ഇരട്ടി പായസം ശർക്കര പായസം ഉച്ചപൂജയ്ക്ക് ശേഷം 12 30 മുതൽ 1 30 വരെ. പഴം പഞ്ചസാര, വെണ്ണ, നെയ്പായസം, കളഭം, തിരുമുടി മാല, ഉണ്ട മാല എന്നീ പ്രസാദ കിറ്റ് രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1 30 വരെ എന്നിങ്ങനെയാണ് പ്രസാദവിതരണത്തിനു ള്ള പുതുക്കിയ സമയക്രമം.

Leave a Comment