Wednesday, April 9, 2025

ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു വീണ്ടും താഴ്ന്നു: ജനം ആശങ്കയിൽ

Must read

- Advertisement -

ചാലക്കുടി: കാത്തിരിക്കുന്നതു വൻ വരൾച്ചയെന്ന സൂചന നൽകി ചാലക്കുടിപ്പുഴയിലെ നീരൊഴുക്കു വീണ്ടും താഴ്ന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴ നൽകിയ ആശ്വാസത്തിനു പിന്നാലെ പുഴയിൽ ജലനിരപ്പ് വീണ്ടും താഴുകയായിരുന്നു. കനത്ത വേനൽ എത്തും മുൻപേ പുഴയിലെ നീരൊഴുക്കു കുറഞ്ഞതോടെ ജനങ്ങൾ ആശങ്കയിൽ. ദാഹജലത്തിനും കാർഷിക ജലസേചനത്തിനും 5 നിയോജക മണ്ഡലങ്ങളിലായി 12000 ഏക്കർ കൃഷിയിടങ്ങൾക്കാണു ചാലക്കുടിപ്പുഴയെ ആശ്രയിച്ചുള്ള ജലസേചന പദ്ധതികൾ വഴി വെള്ളമെത്തുന്നത്.

തുമ്പൂർമുഴിയിൽ നിന്നു ഇടതുകര, വലതുകര കനാലുകൾ വഴിയാണ് വെള്ളം എത്തിക്കുന്നത്. മുൻ വർഷവും കനാലുകളുടെ വാലറ്റത്തു വെള്ളം എത്താതെ കൃഷി നശിച്ചിരുന്നു. പുഴയിൽ പല ഭാഗങ്ങളിലായി തടയണകൾ നിർമിച്ചു വെള്ളം സംഭരിക്കുന്നത് ഗുണം ചെയ്തെങ്കിലും വെള്ളം എത്താതെ കൃഷി നശിച്ചിരുന്നു. പുഴയിൽ പല ഭാഗങ്ങളിലായി തടയണകൾ നിർമിച്ചു വെള്ളം സംഭരിക്കുന്നത് ഗുണം ചെയ്തെങ്കിലും കൂടുതൽ സ്ഥലങ്ങളിൽ തടയണകൾ നിർമിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ജലസേചന മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നു ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിപ്പെടുന്നു

See also  എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article