സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ – കെ എന്‍ ബാലഗോപാല്‍

Written by Taniniram1

Published on:

തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് നിയമസഭയില്‍ കേന്ദ്ര സർക്കാരിനെതിരായ പ്രമേയമവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രമേയം അവതരിപ്പിച്ച ശേഷം സഭ ഐകകണ്‌ഠേന പാസാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍ക്കും നിയമനിര്‍മാണ അധികാരങ്ങള്‍ക്കും മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയില്‍ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാല്‍, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയന്‍ ഗവണ്‍മെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാര്‍ഗമാണ് ധനകാര്യകമ്മീഷനുകളെന്നും ബാലഗോപാല്‍ കൂട്ടിച്ചേർത്തു.

Related News

Related News

Leave a Comment