ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്….

Written by Taniniram Desk

Published on:

സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെ 10 പേർക്കെതിരെ നടപടി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ പത്ത് പേ‍ർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.

പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ​ഗവർണറുടെ കോലമാണ് കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം പ്രതിഷേധത്തിനെതിരെ കേസെടുത്തത് സ്വഭാവിക നടപടിയാണെന്നാണ് എസ്എഫ്‌ഐ വിശദീകരണം. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് എസ് എഫ് ഐ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഗവർണർക്കെതിരെ വൻ പ്രതിഷേധമാണ് എസ് എഫ് ഐ ഉയർത്തുന്നത്.

കോളേജുകളിൽ ഗവർണർക്കെതിരെ എസ്എഫ് ഐ ബാനറുകളുയർത്തി. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് കോലം കത്തിക്കൽ.

See also  ടിഎൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു

Related News

Related News

Leave a Comment