ആളൂരിൽ വാഹനാപകടം : യുവാവ് മരിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ആളൂരിൽ വാഹനാപകടത്തിൽ (accident)ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള അണ്ണല്ലൂർ ആനപ്പാറ സ്വദേശി എടത്താടൻ സൂരജ് (26) ആണ് മരിച്ചത്. കൊമ്പടിഞ്ഞാമാക്കൽ ഭാഗത്തു നിന്നും ആളൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്നിരുന്ന ഓട്ടോടാക്സിയുമായി ആളൂർ ആർ എം എച്ച് എസ് സ്കൂളിന് സമീപത്ത് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിന്റെ ജീവൻ രക്ഷിക്കാനായില്ല. ആളൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related News

Related News

Leave a Comment