Friday, April 4, 2025

വർഗീയതക്കെതിരെ നാടിനു വേണ്ടിക്യാപ്റ്റൻ കളത്തിലേക്ക്

Must read

- Advertisement -

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ തെറ്റായ നയസമീപനങ്ങൾ തുറന്നുകാട്ടി വർഗീയതക്കെതിരെ നാടിനെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്നുമുതൽ പര്യടനം ആരംഭിച്ചു.
തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലാണ് ആദ്യ പര്യടനം. രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണികളുടെ വിജയം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ലോകസഭാ മണ്ഡലം പര്യടനം. ജനങ്ങൾ ജീവിതത്തിൽ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പൂ നയങ്ങൾ പര്യടനത്തിൽ ചർച്ച ചെയ്യപ്പെടും . വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പുവരുത്തി കൊണ്ടുള്ള ലോകസഭാ മണ്ഡലം പര്യടനം ഏപ്രിൽ 22ന് സമാപിക്കും.

See also  സി-ഡിറ്റില്‍ താല്‍ക്കാലിക നിയമനം; വാക്ക്-ഇന്‍- ഇന്റര്‍വ്യൂ 24ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article