കലവൂർ: മിതമായ നിരക്കിൽ കാൻസർ മരുന്നുകളുടെ ഉൽപാദന പദ്ധതികളുമായി കെ.എസ്.ഡി.പി. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. 20 ഓങ്കോളജി മരുന്നുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ മരുന്നുകളുടെ ഉൽപാദനം നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും (ഐ.സി.എം.ആർ), സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും (സി.ഡി.എസ്.സി.ഒ) സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി ചർച്ച നടത്തുകയും ചെയ്തു. റീജിയനൽ കാൻസർ സെന്ററുമായും മലബാർ കാൻസർ സെന്ററുമായും കെ.എസ്.ഡി.പിയുടെ സഹകരണമുണ്ട്.