വരുന്നു പുത്തൻ സാങ്കേതിക വിദ്യയിൽ കേരളത്തിലെ പാലങ്ങളും പാതകളും

Written by Taniniram1

Published on:

തിരുവനന്തപുരം: പാലങ്ങളുടെയും മേൽപ്പാതകളുടെയും നിർമാണ ചെലവുകൾ കുത്തനെ കുറയ്ക്കുന്ന സാങ്കേതിക വിദ്യ കേരളത്തിലേക്കും. ചെലവ് കുത്തനെ കുറയ്ക്കുന്നതിനൊപ്പം കൂടുതൽ കാലം ഈട് നിൽക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ അൾട്ര ഹൈ പെർഫോമൻസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് (യുഎച്ച്പിഎഫ്ആർസി) സാങ്കേതിക വിദ്യയാണ് കേരളത്തിൽ വ്യാപകമാകാനൊരുങ്ങുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലുടെ കീഴിൽ ഭാരതപ്പുഴയ്ക്ക് കുറുകെ മലപ്പുറം തിരുനാവായയിൽ നിർമിക്കുന്ന പാലമാകും സംസ്ഥാനത്ത് യുഎച്ച്പിഎഫ്ആർസി(UHPFRC) സാങ്കേതിക വിദ്യയിൽ കേരളത്തിൽ നിർമിക്കുന്ന ആദ്യ നിർമാണം. പുതിയ സാങ്കേതിക വിദ്യ വിലയിരുത്തി നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് വ്യക്തമാക്കി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മലേഷ്യ സന്ദർശിച്ച് പഠനം നടത്തിയിരുന്നു. ഇതുവരെയുണ്ടായിരുന്ന നിർമാണ പ്രവർത്തനങ്ങളിൽ പൂർണമായും വ്യത്യസ്തമാണ് യുഎച്ച്പിഎഫ്ആർസി(UHPFRC) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൻകിട നിർമാണം. സ്റ്റീൽ കമ്പിക്ക്
പകരം സ്റ്റീൽ ഫൈബറുകൾ ഉപയോഗിച്ചാകും നിർമാണം. സ്റ്റീൽ കമ്പി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വൻ ചെലവ് കുറയ്ക്കാൻ ഇതോടെ സാധ്യമാകും. മണലോ പാറപ്പൊടിയോ നിർമാണത്തിന് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പകരമായി മൈക്രോ സിലിക്കയും ഫ്ലൈ ആഷുമാണ് ഉപയോഗിക്കുക. സാധാരണ കോൺക്രീറ്റിനേക്കൾ നാലുമടങ്ങ് ബലം നൽകുമെന്നതാണ് പ്രത്യേകത.

Related News

Related News

Leave a Comment