- Advertisement -
മലമ്പുഴ : ഇൻഷുറൻസ് ഫോം പൂരിപ്പിച്ച് നൽകാനും പോസ്റ്റ്മോർട്ടം ചെയ്യാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്റിനറി ഡോക്ടർക്ക് രണ്ട് ലക്ഷം രൂപ പിഴയും കഠിനതടവും. മലമ്പുഴ സ്വദേശിയായ ഫാം ഉടമയുടെ 5 പോത്തുകൾ ചത്തതിനു പിന്നാലെ ഇൻഷൂറൻസ് ക്ലെയിം ലഭിക്കുന്നതിനുവേണ്ടി പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടറെ സമീപിച്ചിരുന്നു. 2011 ജനുവരി മൂന്നിനായിരുന്നു സംഭവം. ഇതേതുടർന്ന് ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുകയും ഫാം ഉടമ പാലക്കാട് വിജിലൻസ് യൂണിറ്റിനെ അറിയിക്കുകയും ചെയ്തു. ഡി വൈ എസ് പി സതീശന്റെ നേതൃത്വത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.