ബ്രഹ്മപുരം തീപിടുത്തം; ഒരു വർഷം……. ഇനിയും ശാശ്വത പരിഹാരം അകലെ.

Written by Taniniram Desk

Published on:

കൊച്ചി (Kochi): ബ്രഹ്മപുരം മാലിന്യപ്ളാന്‍റി(Brahmapuram waste plant) ല്‍ വൻ തീപിടിത്തമുണ്ടായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായി . ജനജീവിതം ദുസ്സഹമാക്കി പ്ളാന്റിൽനിന്നുയർന്ന തീയും കടുത്ത പുകയും രണ്ടാഴ്ചയോളമെടുത്താണ് കെടുത്താനായത്. ഒരു വർഷത്തിനിപ്പുറം പ്ളാന്റിനുള്ളിൽ ബയോ മൈനിങ് (Bio mining) തുടരുകയാണെങ്കിലും കടുത്ത ചൂടിൽ എപ്പോൾ വേണമെങ്കിലും വലിയ തീപിടിത്തമുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ബ്രഹ്മപുര (Brahmapuram)ത്തെ കൂടാതെ തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി (Thripunithura, Thrikakkara, Kochi) നഗരവാസികളെയും ജില്ലയിലെ മറ്റു പല പ്രദേശങ്ങളെയും ആലപ്പുഴ ജില്ലയുടെ അരൂർ (Aroor of Alappuzha district)വരെയും ദിവസങ്ങളോളം പുക ബാധിച്ചു. നൂറു കണക്കിനുപേർ പുക ശ്വസിച്ച് ചികിത്സ തേടി. ജാഗ്രതയോടെ ഒരു വർഷം കടന്നു പോകുമ്പോഴും നടപ്പാക്കാനുദ്ദേശിച്ച പദ്ധതികൾ പലതും പാതിദൂരം പോലും പിന്നിട്ടിട്ടില്ല.

പ്ളാസ്റ്റിക് കത്തി ഉയർന്ന പുകയിലൂടെ ശ്വാസംമുട്ടി നടന്ന കൊച്ചിക്കാരുടെ ചുമയും ശ്വാസതടസവും തലവേദനയുമെല്ലാമായി ഗതികെട്ട ദിനങ്ങൾക്ക് ഒരാണ്ട് പൂർത്തിയാകുന്നു. തീ നിയന്ത്രിക്കുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിലും ജില്ലാ കലക്ടറും കോർപറേഷൻ നേതൃത്വവും (District Collector and Corporation Management) സർക്കാരുമടക്കം പരാജയപ്പെട്ടപ്പോൾ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ബയോ മൈനിങ്ങി (Bio mining)നൊപ്പം ബിപിസിഎൽ സ്ഥാപിക്കുന്ന പുതിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ളാന്റി (Compressed biogas plant) ന്റെ നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ബ്രഹ്മപുരത്ത് (Brahmapuram) തുടരുന്നുണ്ടെന്നതാണ് ഒരു വർഷത്തിനിപ്പുറമുള്ള ചിത്രം. ഇതിനിടയിൽ പ്ളാന്റിൽ കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം (Plastic waste) പലവട്ടം തീപിടിച്ചെങ്കിലും കെടുത്തി. കടുത്ത ചൂട് കണക്കിലെടുത്ത് ഫയർഫോഴ്സ് യൂണിറ്റും പ്ളാന്റിൽ ഉണ്ടെങ്കിലും വലിയ തീപിടിത്തം നേരിടാൻ നഗരസഭയും ജില്ലാ ഭരണകൂടവും സജ്ജരാണൊയെന്ന് കണ്ടറിയണം.

ഉറവിട മാലിന്യസംസ്കരണത്തിനടക്കം വലിയ നടപടികൾക്ക് നഗരസഭയും ജില്ലാ ഭരണകൂടവും നടപടികൾ എടുത്തെങ്കിലും ഇവയുമായി ജനങ്ങൾ പൂർണമായി കൈകോർക്കേണ്ട സാഹചര്യം പ്രസക്തമാണ്.

Leave a Comment