ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ ‘ബോൺ നതാലെ’ സാംസ്കാരിക സംഗമം നടത്തുന്നു. ഡിസംബർ 27നാണ് ഇപ്രാവശ്യം ബോൺ നതാലെ നടക്കുന്നത്. തൃശൂർ ബിഷപ്പ് ഹൗസിന്റെ കീഴിൽ വരുന്ന സഭകളിൽ നിന്നുള്ള എല്ലാ വിശ്വാസി സമൂഹത്തിന്റെയും സംഗമ വേളയാണ് ബോൺ നതാലെ. കൊച്ചു കുട്ടി മുതൽ മുതിർന്നവർ വരെ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് തൃശ്ശൂർ നഗരത്തിൽ ആഘോഷം നിറയ്ക്കും.
2013 ലാണ് ബോൺ നതാലെക്ക് തൃശ്ശൂരിൽ തുടക്കമാവുന്നത്. 2014 ലെ ബോൺ നതാലെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ക്രിസ്തുമസ് ആഘോഷത്തിന്റെ അവസാന ദിവസമായിട്ടാണ് വിശ്വാസി സമൂഹം ബോൺ നതാലെ ആഘോഷിക്കുന്നത്. ബിഷപ്പുമാരും വിവിധ പള്ളികളിലെ പുരോഹിതന്മാരും കന്യാസ്ത്രീകളും വിശ്വാസി സമൂഹം അടക്കം വൻ ജനാവലി പങ്കെടുക്കുന്ന സാംസ്കാരിക ഉത്സവം കൂടിയാണ് ബോൺ നതാലെ.