കണ്ണൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബേറ്; പൊട്ടിയത് രണ്ട് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ

Written by Taniniram CLT

Published on:

കണ്ണൂർ ചക്കരക്കൽ ബാവോട് ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സ്‌ഫോടനം നടന്നത്.

പട്രോളിം​ഗിൻ്റെ ഭാ​ഗമായി പോലീസ് വാഹനം കടന്നുപോകുമ്പോൾ വാഹനത്തിൻ്റെ ഏതാണ് 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണമാണ് പൊട്ടിയത്. ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാലാണ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിം​ഗ് ഏർപ്പെടുത്തിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related News

Related News

Leave a Comment