തുടരുന്നു....
അറ്റെൻഡൻസ് റെജിസ്റ്ററിനു പകരം ബയോ മെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കിയതോടെ സർക്കാർ ജീവനക്കാരുടെ 8 മണിക്കൂർ എന്ന് കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചു. പ്രവർത്തി സമയത്തിന് ശേഷം പഞ്ചിങ് നടത്തിയാൽ ഓരോ മണിക്കൂറിനും ശമ്പളത്തിൽ നിന്നും നല്ലൊരു സംഖ്യ പിഴയായി മാറ്റപ്പെട്ടു. ഇതേ തുടർന്ന് കൃത്യനിഷ്ഠ എന്നത് സർക്കാർ -സ്വകാര്യ ജീവനക്കാർ മനഃപ്പാഠമാക്കി. മാത്രമല്ല ഒരു വിഭാഗം അത് ജീവിതത്തിൽ പകർത്താനും ആരംഭിച്ചു. എന്നാൽ ബയോ മെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കാതെ പൊതു മേഖല സ്ഥാപനങ്ങളിൽ നടക്കുന്നത് എന്തെന്ന് നാട്ടുകാരോട് ചോദിച്ചാൽ അവർ പറയും, ഇവിടങ്ങളിൽ കൃത്യനിഷ്ഠ എന്നത് പേരിനു പോലും കാണില്ലെന്ന്.
എന്ത് കൊണ്ട് പൊതുജനങ്ങൾ ഇങ്ങനൊക്കെ പറയുന്നു.? കാരണം മറ്റൊന്നുമല്ല, എല്ലാം കാണുന്നതും,കേൾക്കുന്നതും കൂടാതെ അനീതിക്കെതിരെ ശബ്‌ദിക്കാൻ കഴിയാതെ നാടിന്റെ ഗതികേട് ഓർത്ത് നെടുവീർപ്പെടുന്നത് അവരാണല്ലോ. നമ്മുടെ സംവിധാനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകേണ്ടതാണ്. എന്ത് കൊണ്ട് ഇത്തരം അനീതികൾ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നില്ല കാരണം മറ്റൊന്നുമല്ല, അവിടെയെല്ലാം കാര്യങ്ങൾ കൃത്യമായി തന്നെ നടക്കുന്നുണ്ട്.
(തുടരും)
സേവനം തോന്നുംപടി….
Written by Taniniram Desk
Published on: