വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം; പ്രചാരണം അവസാനഘട്ടത്തിൽ

Written by Taniniram Desk

Published on:

വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുൽത്താൻ ബത്തേരി നായ്ക്കട്ടിയിൽ പൊതുയോഗത്തിലും പങ്കെടുക്കും.

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക.

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്.

ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുമുന്നണി സ്ഥാനാർത്ഥികൾക്കുമായി പ്രചാരണം നടത്തും. മുതിർന്ന ബിജെപി നേതാക്കളും ചേലക്കരയിൽ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തിൽ ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.

See also  ബില്ലുകൾ ഒപ്പിടാത്തതിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഗവർണർക്കായി അറ്റോർണി ജനറൽ ഹാജരാകും

Leave a Comment