ഭാരത് അരിവിതരണം: പാലക്കാട് ജില്ലയിൽ വൻ ജനപ്രവാഹം, ഇന്ന് ഒറ്റപ്പാലത്ത്

Written by Taniniram1

Published on:

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വാങ്ങാൻ തിരക്കോട് തിരക്ക്. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് അരി വാങ്ങാൻ നിരവധി പേരാണ് കാത്തിരുന്നത്. ആയിരം പാക്കറ്റുകളാണ് (10 ടൺ) വ്യാഴാഴ്ച്ച മാത്രം വിതരണം ചെയ്തത്. നാഷണൽ കോ- ഓപ്പറേറ്റീവ്സ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു അരി വിതരണം ചെയ്തത്. ഇന്ന് ഭാരത് അരി വിതരണം ഒറ്റപ്പാലത്ത് നടക്കും.

കർണാടകയിൽ നിന്നാണ് അരി വരുന്നത്. എൻസിസിഎഫിന്റെ(NCCF)
കാലടി ഗോഡൗണിൽ നിന്നാണ് പാക്കിങ് നടന്നത്. വരും ദിവസങ്ങളിൽ എൻസിസിഎഫിന്റെ
ഔട് ലെറ്റുകളും തുടങ്ങാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളിൽ അരി എത്തിച്ച് വിതരണം ചെയ്യുന്നതുകൊണ്ട് നല്ല തിരക്കാണ്അനുഭവപ്പെടുന്നത്. സൂപ്പർമാർക്കറ്റുകൾ വഴി അരി വിതരണം ചെയ്യുന്നതോടെ ഈ തിരക്ക് നിയന്ത്രിതമാകും.

10 കിലോയുടെ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 29 രൂപയാണ് വില. 290 രൂപ
കൊടുത്താൽ 10 കിലോ അരി വാങ്ങാം. ഒരാൾക്ക് ഒരു പാക്കറ്റ് വീതമാണ് ലഭിക്കുക. ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈയാഴ്ച തന്നെ എത്തും. കടകളിലൂടെയുള്ള വിൽപ്പനയാണ് അടുത്ത ഘട്ടം. ഭാരത് അരിയ്ക്കൊപ്പം കടലപരിപ്പും വിതരണം ചെയ്യുന്നുണ്ട്.കിലോഗ്രാമിന് 60 രൂപയാണ് കടലപ്പരിപ്പിന്റെ വില. കിലോയ്ക്ക് 27.50 രൂപയ്ക്ക് ഭാരത് ആട്ടയും 60 രൂപയ്ക്ക് കടലപരിപ്പും 29 രൂപയ്ക്ക് ഭാരത് അരിയുമാണ് കേന്ദ്ര സർക്ക♔ വിപണിയിലെത്തിച്ചത്. രാജ്യത്ത് പട്ടിണി പൂർണമായും തുടച്ചു നീക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related News

Related News

Leave a Comment