‘ബേഠി ബച്ചാവോ ബേട്ടി പഠാവോ’ ബ്രാന്‍ഡ് അംബാസിഡര്‍ -സാന്ദ്ര ഡേവിസ് കരിമാലിക്കല്‍

Written by Taniniram Desk

Published on:

തൃശൂര്‍ സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍. ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര.

ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി.ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ് ശ്രീവിദ്യ മാരാര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കര്‍, സൂപ്രണ്ട് പി എം പ്രേമന്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ് പ്രതിനിധികളായ ശബരീഷ്, അനൂപ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

See also  പി.പി ദിവ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ജില്ലാപ്രസിഡന്റിനെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളും

Related News

Related News

Leave a Comment