ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

Written by Taniniram1

Published on:

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്നറിയാം. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയത്താണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുക. കഴിഞ്ഞതവണ സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി മത്സരിച്ച വയനാട് മണ്ഡലം ബിജെപി തിരിച്ചെടുത്തിരുന്നു. ആലത്തൂർ മണ്ഡലത്തിലും ഇത്തവണ ബിജെപി മത്സരിക്കും. പകരമായി നൽകിയത് കോട്ടയവും ചാലക്കുടിയുമാണ്.
കോട്ടയത്തെ സ്ഥാനാർത്ഥി തുഷാർ തന്നെയായിരിക്കുമെന്ന് വിവരമുണ്ട്. റബ്ബർബോർഡ് വൈസ് ചെയർമാൻ ചാലക്കുടി ഉണ്ണിക്കൃഷ്ണൻ, അഡ്വ സംഗീതാ വിശ്വനാഥൻ, ഇഎസ് ഷീബ, മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ, സംഘടനയുടെ വൈസ് പ്രസിഡന്റ് കെ. പദ്‌മകുമാർ, ബൈജു കലാശാല തുടങ്ങിയവരാണ് മറ്റ് മണ്ഡലങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവർ. ഇടുക്കിയിൽ മാത്യൂ സ്റ്റീഫനെ നിർത്താൻ ആലോചനയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബൈജു കലാശാല നിലവിൽ ബിഡിജെഎസ്സിലാണ്. ഇദ്ദേഹത്തെ മാവേലിക്കരയിൽ നിർത്താൻ ആലോചനയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇദ്ദേഹം പാർട്ടിയിൽ ചേർന്നത്. കെപിഎംഎസ്നേതാവായിരുന്നു ഇദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു ബൈജു. പാർട്ടിവിട്ട് ആദ്യം ചേർന്നത് കോൺഗ്രസ് എമ്മിലാണ്. ഇവിടെ നിന്നാണ് ബിഡിജെഎസ്സിലെത്തിയത്. മാവേലിക്കരയിൽ പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരം.

Related News

Related News

Leave a Comment