- Advertisement -
തൃശ്ശൂർ : ചാവക്കാട് തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളി ബാസുദേവ് ഗിരിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി(Ponnani) സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയാണ് ബംഗാൾ സ്വദേശിയായ ബാസുദേവ് ഗിരി. ഇന്നലെ രാത്രി 8.15 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ ഏഴ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി സ്വദേശികളുടെ മത്സ്യബന്ധന ബോട്ടിൻ്റെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് ആറോടെ ചാവക്കാട് തിരുവത്ര പടിഞ്ഞാറ് കടലിൽ 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബാസുദേവ് ഗിരി കടലിൽ വീണത്.