ശബരിമലയില്‍ തിക്കും തിരക്കും; കുടിവെള്ളം പോലും കിട്ടാതെ അയ്യപ്പന്മാർ

Written by Taniniram1

Published on:

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം നടക്കുക.
ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ ഇതില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് കാരണം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

ദര്‍ശനത്തിനായി ഭക്തര്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നുണ്ട്. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് യോഗം.
ശബരിമലയിലേക്കുള്ള വഴികളിലെല്ലാം തിരക്ക് തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം, പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടാണ് പൊലീസ് നിലവില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല.

രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.

See also  തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍ ചരിത്രം കുറിക്കുമോ ബിജെപി ?; ഇനിയെണ്ണാനുളളത് 7 ലക്ഷം വോട്ടുകള്‍

Related News

Related News

Leave a Comment