ശബരിമലയില്‍ തീര്‍ഥാടകര്‍ പ്രതിഷേധിക്കുന്നു, പന്തളത്ത് നെയ്യഭിഷേകം നടത്തി മടങ്ങുന്നു

Written by Taniniram1

Published on:

നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. 8മുതല്‍ 10 മണിക്കൂര്‍ വരെ വഴിയില്‍ ക്യൂവില്‍ നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. പലരും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. അപ്പാച്ചിമേട് എത്തിയാല്‍ പിന്നെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

തുടര്‍ച്ചയായി അഞ്ചാംദിനവും ശബരിമല പാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്ന സാഹചര്യത്തില്‍ പത്ത് മണിക്കൂറോളമാണ് പലര്‍ക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയില്‍ നിന്നും പത്ത് മിനിറ്റില്‍ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

അതേസമയം, ശബരിമല പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഓണ്‍ലൈനായി പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, !ഡിജിപി തുടങ്ങിയവരും പങ്കെടുക്കും. അതിനിടെ, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഇന്നു പമ്പ സന്ദര്‍ശിക്കും.

Related News

Related News

Leave a Comment