Friday, April 4, 2025

ആയുർവേദ ഫെസ്റ്റ് ; അഞ്ചാം എഡിഷൻ സമാപിച്ചു.

Must read

- Advertisement -

തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ഫെസ്റ്റിവൽ സമാപിച്ചു. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവലിൽ 7000 ത്തോളം പ്രതിനിധികൾ പങ്കെടുത്തു. 800 ഓളം സ്റ്റാളുകളും ഫെസ്റ്റിവലിൽ മാറ്റുരച്ചു. നാഗാർജുന ,ധാത്രി,ഡാബർ,ശ്രീധരീയം,ഇന്ദുലേഖ,ഔഷധി,ശാന്തിഗിരി തുടങ്ങിയ ഒട്ടേറെ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമായിരുന്നു. ഒപ്പം സൗജന്യ ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച അവധി ദിവസം ആയതിനാൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവർത്തി ദിവസങ്ങളിലും തിരക്ക് പ്രകടമായിരുന്നു. ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇത്തരത്തിൽ മേളകൾ സംഘടിപ്പിച്ചത്.

See also  നരഭോജി കടുവ പഞ്ചാരക്കൊല്ലിയിൽ സിസിടിവിയിൽ ചിത്രം പതിഞ്ഞു, പിടികൂടാൻ കുങ്കിയാനകളടക്കം വൻ സന്നാഹങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article