- Advertisement -
ആറ്റിങ്ങൽ: എൻ.ഡി.എ.യുടെ(NDA) ആറ്റിങ്ങൽ (Attingal)പാർലമെൻ്റ് യോഗം ആറ്റിങ്ങലിൽ നടന്നു. ബി.ഡി.ജെ.എസ്.(BDJS)സംസ്ഥാന വൈസ് പ്രസിഡൻ്റ് അജി.എസ്.ആർ.എം ,ബി.ജെ.പി.(BJP)സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഉഴമലയക്കൽ ( കെ.കെ.സി.(KKC)സംസ്ഥാന സെക്രട്ടറി) കബിർ ഗദ്ദാഫി പള്ളിക്കൽ (കെ.കെ.സി.സംസ്ഥാന ജനറൽ സെക്രട്ടറി) എൽ.ജെ.ഡി.ശിവസേന(LJD SHIVSENA) ഷിൻഡെ വിഭാഗം എന്നീ എൻ.ഡി.എ. ഘടകകക്ഷികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വരുന്ന ലോകസഭ (Loksabha)തെരെഞ്ഞെടുപ്പിൽ എൻ.ഡി.എ.സ്ഥാനാർത്ഥിയുടെ വിജയത്തിനായി ബൂത്ത് തല കമ്മിറ്റികളുടെ ഭാഗമായി നിന്ന് പ്രവർത്തിക്കുവാൻ യോഗത്തിൽ തിരുമാനമെടുത്തു. എൻ ഡി.എ(NDA)യുടെ നേതൃത്തിലുള്ള ബൂത്ത് കമ്മിറ്റികൾ രൂപികരിക്കണമെന്ന് അഡ്വ എസ്.സുരേഷ് പറഞ്ഞു.