മൂന്നാറിൽ കുടുംബം സഞ്ചരിച്ച ഓട്ടോ ആക്രമിച്ച് കാട്ടാന; ഒരാൾ കൊല്ലപ്പെട്ടു

Written by Taniniram Desk

Published on:

മൂന്നാർ (Munnar) : മൂന്നാറി (Munnar) ൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി–46) (Suresh Kumar (Mani-46) from Kannimala Estate) മരിച്ചത്. ഓട്ടോ ഡ്രൈവറാണു മരിച്ച സുരേഷ് കുമാർ. സ്കൂൾ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽ നിന്ന് കന്നിമല (Kannimala from Munnar) യിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ (autorickshaw) കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു.

ഓട്ടോയുടെ അടിയിൽനിന്ന് എണീക്കവേ ആന വീണ്ടും ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നാലുപേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമായിരുന്നു സംഭവം.

നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തേക്കു പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി.

Leave a Comment