ഐ.എ.എസുകാരെ സർക്കാർ തോന്നുംപടി സ്ഥലം മാറ്റുന്നത്തിനു കർശന നിയന്ത്രണം വരുന്നു. സ്ഥലം മാറ്റുന്നതിന് മുൻപ് സംസ്ഥാന സിവിൽ സർവീസ് ബോർഡിൻ്റെ ശിപാര്ശ തേടണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ നിർദേശിച്ചു. ഐ.എ.എസ്. അസോസിയേഷൻ്റെ പരാതിയിലാണ് ട്രിബ്യുണൽ ഉത്തരവ്. കേരള കേഡറിലുള്ള രണ്ടു ഉദ്യോഗസ്ഥരും ഹർജിയിൽ കക്ഷികളാണ്. അഖിലേന്ത്യ ഐ.എ.എസ്. ചട്ട പ്രകാരം സംസ്ഥാന സിവിൽ സർവീസ് ബോർഡിൻ്റെ ശിപാർശ കൂടാതെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതുമാണ് ട്രിബ്യുണൽ തടഞ്ഞത്. ഐ.എ.എസ്. കേഡർ ചട്ട ഭേദഗതി (2014 ) പ്രകാരം നിയമനങ്ങളും നിയമിക്കപ്പെട്ടു 2 വര്ഷത്തിനകമുള്ള സ്ഥലം മാറ്റങ്ങളും സിവിൽ സർവീസ് ബോർഡിൻറെ പരിഗണനക്ക് വിടാനാണ് നിർദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും പേർസണൽ – ഭരണ പരിഷ്കാര സെക്രട്ടറിയും ഉൾപ്പെടുന്നതാണ് ബോർഡ്. ഹർജിയിൽ സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ച ശേഷം വാദം തുടരും.
ഐ.എ.എസ്. നിയമനം, സ്ഥലംമാറ്റം: സർക്കാരിന് കടിഞ്ഞാണിട്ട് …..

- Advertisement -