Monday, March 31, 2025

സർക്കാർ അനുമതിയോടെ കേരളത്തിലെ ചില സ്ഥാപനങ്ങളിൽ ഇനി മദ്യം വിളമ്പാം

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram:) : സർക്കാർ അനുമതി (Govt permission) യോടെ കേരളത്തിലെ ചില സ്ഥാപനങ്ങളിൽ ഇനി മദ്യം (Alcohol) വിളമ്പാം. ഐ.ടി, വ്യവസായ പാർക്കു (IT and Industrial Park) കളിൽ മദ്യശാലകൾ വൈകാതെ തുറക്കും. ഇതിനുള്ള ചട്ടഭേദഗതികൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനത്തോടെ അംഗീകാരം നൽകി. സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷം ഇത് ഉത്തരവായി ഇറങ്ങും.

ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകാൻ കഴിഞ്ഞ സർക്കാരാണ് തീരുമാനമെടുത്തത്. പിന്നീട് ലൈസൻസ് പരിധിയിൽ വ്യവസായ പാർക്കുകളെ കൂടി ഉൾപ്പെടുത്തി. ക്ലബ്ബുകൾക്കുള്ള ലൈസൻസാവും ഇവിടെയും നൽകുക. ഫീസ് 20 ലക്ഷം.ബിയറും വൈനും വിദേശമദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറവില്പന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല.

ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകൾ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക. ഇങ്ങനെ സ്ഥാപനങ്ങൾക്ക് നേരിട്ട് ലൈസൻസ് കൊടുത്താൽ നിയന്ത്രണമില്ലാതാവും എന്നതിലാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്.

സ്വകാര്യ പാർക്ക് 24 വ്യവസായ വകുപ്പിന് കീഴിൽ 40 പാർക്കുണ്ട്. സിഡ്‌കോ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്ക് കീഴിലും പാർക്കുണ്ട്. 24 സ്വകാര്യ വ്യവസായ പാർക്കുകൾക്കും അനുമതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ധാന്യേതര പഴ വർഗ്ഗങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള ചട്ടഭേദഗതിക്കും അനുമതിയായി

See also  കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം സർക്കാരിന്റെ പ്രതിഷേധം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article